ആർത്തവത്തേയും ശബരിമലയേയും ബന്ധിപ്പിച്ച് വളരെ വിചിത്രമായ ഒരു വാദമാണ് ഇപ്പോൾ നടൻ ദേവൻ ഉന്നയിച്ചിരിക്കുന്നത്. സ്ത്രീകളെ പ്രവേശിപ്പിക്കരുത് എന്നത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആചാരങ്ങളുടെ തുടര്‍ച്ചയാണ്. അത് സ്ത്രീ വിവേചനമല്ല. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് അശുദ്ധിയില്ലെന്ന് പറയുന്ന ദേവൻ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കില്ല എന്നും പറയുന്നുണ്ട്.
ക്ഷേത്രങ്ങള്‍ ഒരു ആരാധനാലയങ്ങള്‍ അല്ല. ഹൈ വോള്‍ട്ടേജ് എനര്‍ജി ഉല്‍പാദിപ്പിക്കുന്ന ചില കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. ആ വിഗ്രഹത്തിന് താഴെ, എത്രയോ മീറ്ററുകള്‍ താഴ്ചയിലുള്ള ഒരു കാന്തിക മണ്ഡലത്തില്‍ നിന്നും വരുന്ന എനര്‍ജിയാണ് ബിംബത്തിന് ജീവന്‍ കൊടുക്കുന്നത്. ഏതാണ്ട് 30 കോടി ജനങ്ങളുടെ ശരഘോഷം കേട്ട് ആ മൂര്‍ത്തിക്ക് ഉണ്ടാകുന്ന ഒരു എനര്‍ജിയാണത്.
ഹൈ വോള്‍ട്ടേജിലുള്ള ഇലക്ട്രിക് എന്‍ർജിയും കാന്തശക്തിയും സ്വരൂപിച്ച് കൊണ്ടുള്ള പ്രതിഷ്ഠയാണ് അയ്യപ്പന്‍. ആര്‍ത്തവ സമയത്ത് മാനസികമായും ശാരീരികമായും സ്ത്രീകള്‍ ഒരു ശക്തിയില്ലായ്മ അനുഭവിക്കുന്നുണ്ട്. ആ സമയത്ത് സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ അവിടെയുള്ള ഹൈ വോള്‍ട്ടേജ് എനര്‍ജി സന്താനോത്പാദന ശേഷിയെ കാര്യമായി ബാധിക്കും. ഇതുകൊണ്ടാണ് ആര്‍ത്തവ സമയത്ത് അമ്പലങ്ങളില്‍ പോകരുത് എന്ന് പറയുന്നതെന്നാണ് ദേവൻ പറയുന്നത്.