കെവിനെ ഇല്ലാതാക്കിയപ്പോൾ നീനുവിന് നഷ്ടപ്പെട്ടത് അവളുടെ സ്വപ്നവും ജീവിതവുമായിരുന്നു. പ്രണയ്‌നെ നഷ്ടമായപ്പോൾ അമൃതയ്ക്ക് ഇല്ലാതായതും അതുതന്നെ. നീനുവിന്റേയും അമൃതയുടേയും വീട്ടുകാരുടെ ദുരഭിമാനം ഇല്ലാതാക്കിയത് സ്വന്തം മക്കളുടെ ജീവിതം തന്നെയാണ്. ഇരുവർക്കും കൂട്ടായുള്ളത് നഷ്ടമായ ഭർത്താവിന്റെ ബന്ധുക്കൾ തന്നെ.
നീനു സ്നേഹിച്ചത് താഴ്ന്ന ജാതിയിലുള്ള, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കെവിനെ ആയിരുന്നു. അമൃതയും അങ്ങനെ തന്നെ. എല്ലാ തരത്തിലും അമൃത നീനുവിനെ ഓർമിപ്പിക്കുന്നു. ഭർത്താവ് മരിച്ചപ്പോൾ, സ്വന്തം പിതാവ് തന്നെ അതിന് കാരണമാകുമ്പോഴും അമൃതയെ ചേർത്തുപിടിക്കുകയാണ് പ്രണയുടെ മാതാപിതാക്കൾ. കെവിന്റെ പിതാവ് ജോസഫിനെയാണ് ഈ സമയം ഓർത്തുപോവുക.