കെവിൻ വധം: കെവിനെ ഓടിച്ച് പുഴയിൽ വീഴ്ത്തിയത് തന്നെയെന്ന് പൊലീസ്, കുറ്റപത്രം സമർപ്പിച്ചു

ചൊവ്വ, 21 ഓഗസ്റ്റ് 2018 (18:33 IST)
തിരുവനനതപുരം: കേവിനെ കൊലപ്പെടൂത്തിയ കേസിൽ പൊലീസ് കുരപത്രം സമർപ്പിച്ചു. 12 പേർക്കെതിരെയാണ് കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികൾ കെവിനെ ഓടിച്ച് പുഴയിൽ വീഴ്ത്തിയതാണെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. 186 സാക്ഷി മൊഴികളും 118 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചു.  
 
കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോക്കെതിരെ ഗൂദാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. സഹോദരൻ ഷാനു ചാക്കോയാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ. നീനുവും കെവിനും തമ്മിലുള്ള പ്രണയത്തിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരനം എന്ന് കുറ്റപത്രത്തിൽ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍