ആദ്യദിനം കുടുംബപ്രേക്ഷകരുടെ തള്ളിക്കയറ്റമായിരുന്നു. എന്നാല്‍, രണ്ടാംദിനം 2.7 കോടി രൂപ ചിത്രത്തിന് നേടാന്‍ കഴിഞ്ഞു. കര്‍ഷകനും കമ്മ്യൂണിസ്റ്റുമായ സഖാവ് അലക്സിന്റെ കഥയാണ് പരോള്‍ പറയുന്നത്. കുടുംബത്തിനായി ജയിലില്‍ പോകേണ്ടി വന്ന അലക്സിന്റെ കഥയെ വരും ദിവസങ്ങള്‍ കുടുംബപ്രേക്ഷര്‍ എറ്റെടുക്കുമെന്നാണ് സൂചന.
ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതകഥയുമായിട്ടാണ് പരോള്‍ വന്നത്. നവാഗതനായ ശരത് സന്ദിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണി ഡിക്രൂസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസ് തന്നെയാണ് നിര്‍മ്മിക്കുന്നത്. പൂജപ്പുര ജയില്‍ വാര്‍ഡനായിരുന്ന സംവിധായകന്‍ അജിത്ത് പൂജപ്പുരയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.