മോഹൻലാലിനെ തകർക്കാനുള്ള ആദ്യ നീക്കം പൊളിച്ചടുക്കിയത് മേനക, ഇപ്പോൾ വീണ്ടും!- പിന്നിൽ നടിയും സംവിധായകനും?

ബുധന്‍, 25 ജൂലൈ 2018 (07:50 IST)
ഒരു വിവാദം കഴിയുമ്പോൾ മറ്റൊന്ന്. അങ്ങനെ വിവാദങ്ങളിൽ കുടുങ്ങി നീണ്ടുകിടക്കുകയാണ് മോഹൻലാലിന്റെ കരിയർ ഇപ്പോൾ. അമ്മയുടെ പ്രസിഡണ്ട് പദവി ഏറ്റെടുത്തത് മുതല്‍ ലാലിനെ വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നുണ്ട്. ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഏറ്റവും ഒടുവിലത്തേത്.
 
ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായെത്തുന്നതിനെതിരെ ഒരു സംഘം ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിനെ നാണം കെടുത്താനായി നടത്തിയ രണ്ടാമത്തെ നീക്കമാണു സംസ്ഥാന അവാര്‍ഡ്ദാന ചടങ്ങെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്ത്. 
 
മോഹന്‍ലാല്‍ 'അമ്മ' പ്രസിഡന്റ് ആയി ചുമതലയേറ്റതിനെ തുടര്‍ന്നുള്ള 'അമ്മ' യോഗത്തിനു ശേഷമായിരുന്നു ആദ്യശ്രമം. എന്നാല്‍ അതു പാളിപ്പോകുകയായിരുന്നു. മനോരമ പുറത്ത് വിട്ട വാര്‍ത്തയിലാണ് മോഹന്‍ലാലിനെതിരെ നടക്കുന്ന നീക്കങ്ങള്‍ യാദൃശ്ചികമല്ലെന്നും ആസൂത്രിതമാണ് എന്നുമുള്ള സൂചനകളുള്ളത്. 
 
അടുത്തകാലത്തായി മോഹൻലാലിനെതിരെ നടക്കുന്ന ഗൂഢാലോചനയ്ക്ക് പിന്നിൽ മുൻ നിര നായികയാണെന്നും അതിനായി 8 നടിമാരെ രംഗത്തിറക്കിയതായും റിപ്പോർട്ടുണ്ട്. 
 
അമ്മ യോഗത്തിനു ശേഷം മോഹന്‍ലാലിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവന ഇറക്കാനാണ് ആദ്യം ശ്രമം നടത്തിയത്. ഗൂഢാലോചനക്കാർ സുഹാസിനി അടക്കമുള്ള എട്ടു നടിമാരെ വിളിച്ച് ഇവര്‍ പ്രസ്താവനയിറക്കാന്‍ ആവശ്യപ്പെട്ടു. അക്രമിക്കപ്പെട്ട നടിക്കെതിരെ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നു എന്നായിരുന്നു ഇവര്‍ നടിമാരോടു പറഞ്ഞ്. 
 
ഇതില്‍ നാലുപേര്‍ നടി മേനകയുമായി ബന്ധപ്പെടുകയും എന്താണു സത്യാവസ്ഥയെന്നു ചോദിക്കുകയും ചെയ്തു. അപ്പോഴാണ് ഇതു 'അമ്മ'യുടെ സംയുക്ത തീരുമാനമാണെന്നും മോഹന്‍ലാലിന് വ്യക്തിപരമായ പങ്കില്ലെന്നും ഇവര്‍ മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഇത്തരമൊരു പ്രസ്താവനയില്‍ ഒപ്പുവയ്ക്കാന്‍ ഇവര്‍ എട്ടുപേരും വിസമ്മതിച്ചു. 
 
അതിനു ശേഷം അവർ കന്നഡ ഇൻഡസ്ട്രിയെ ലക്ഷ്യം വെച്ചു. പക്ഷേ, കന്നഡയിലെ മുൻ‌നിര താരങ്ങളൊന്നും മോഹൻലാലിനോ അമ്മയ്ക്കോ എതിരെ സംസാരിക്കാൻ തയ്യാറായില്ല. ഇതോടെ ബംഗളൂരുവിൽ താരങ്ങളുമായി ബന്ധമില്ലാത്ത സംഘടനയുടെ പേരില്‍ പ്രതിഷേധ യോഗം നടത്തുകയാണ് ചെയ്തത്. ഇതില്‍ കന്നഡയിലെ അറിയപ്പെടുന്ന ഒരു താരമോ സാങ്കേതിക വിദഗ്ദനോ പങ്കെടുത്തില്ല. പക്ഷെ വാര്‍ത്ത സൃഷ്ടിക്കാനായി. 
 
രണ്ട് ശ്രമവും പാളിയപ്പോഴാണ് അവാര്‍ഡ് ദാന ചടങ്ങിന്റെ പേരില്‍ ഒപ്പു ശേഖരണം നടത്തിയത്. പ്രകാശ് രാജിന്റെതായിരുന്നു ആദ്യത്തെ ഒപ്പ്. എന്നാൽ, താൻ അങ്ങനെയൊരു ഒപ്പ് ഇട്ടിട്ടില്ലെന്ന് നടൻ വ്യക്തമാക്കിയതോടെ ഭീമ ഹർജിയെ സംശയിക്കേണ്ടി വരുന്നു.
 
ഒപ്പുവച്ചവരുടെ പട്ടികയില്‍ സിനിമയില്‍ സജീവമായവര്‍ കുറവാണ്. സിനിമയുമായി കാര്യമായ ബന്ധമില്ലാത്ത സാംസ്‌കാരിക നായകരാണ് പലരും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍