സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നത് വിവാദം ആക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കണ്‍വീനര്‍ സലിം പി ചാക്കോ പറഞ്ഞു. ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ ആരെ ക്ഷണിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനാണ്. ആ അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ മുഖ്യാതിഥിയായി ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിച്ചിട്ടുള്ളത്.
മലയാള സിനിമ പ്രതിസന്ധി ഘട്ടത്തിലൂടെ നിങ്ങുമ്പോള്‍ ഇത്തരത്തിലുള്ള വിവാദങ്ങള്‍ കൊണ്ടുള്ള നേട്ടം എന്താണ്? വിവാദം കൊണ്ടുവരുന്നവര്‍ മാത്രമാണ് ശരിയെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ എല്ലാവരും തയ്യാറാകണം. കേരളത്തിലെ പ്രേക്ഷകരെ ആരുടെയും ഇഷ്ടത്തിന് ലഭിക്കില്ല. ശരിയുടെ ഭാഗത്തുമാത്രമേ പ്രേക്ഷകര്‍ നില്‍ക്കൂ. അത് കൊണ്ടാണ് ഇക്കാര്യത്തിലുള്ള വിവാദം ഒഴിവാക്കി സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം ബന്ധപ്പെട്ടവര്‍ നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്.