പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു. മാസ് ലുക്കിലാണ് മോഹൻലാൽ. ചിത്രത്തില്‍ മോഹന്‍ലാലിന് നായികയായെത്തുന്നത് മഞ്ജുവാര്യരാണെന്നും മോഹൻലാലിന്റെ സഹോദരനായി ടൊവിനോയും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും ചിത്രത്തിൽ ഉടനീളം കൈകാര്യം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മംമ്ത മോഹൻദാസ്, സാനിയ ഇയ്യപ്പൻ, സച്ചിൻ പടേക്കർ, സായ് കുമാർ, ജോൺ വിജയ്, കലാഭവൻ ഷാജോൻ, ബൈജു, ബാബുരാജ്, പൗളി വൽസൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.