മമ്മൂട്ടിയുടെ ഇനി റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളെല്ലാം വ്യത്യസ്ത രീതിയിലുള്ളവയാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മെഗാസ്റ്റാറിന്റേതായി ഒരു ക്ലാസ് സിനിമ പിറന്നിരിക്കുകയാണ്. പേരൻപ്, ഒരു ക്ലാസ് സിനിമയെ എങ്ങനെ മാസ് ആക്കാമെന്ന് മമ്മൂട്ടി കാണിച്ച് തരികയാണ്.
പേരൻപിന്റെ ചിത്രീകരണത്തിനു ശേഷം ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് കൊണ്ടിരിക്കുന്ന സമയം, ഒരു അഭിമുഖത്തിൽ സംവിധായകൻ റാം പറഞ്ഞതിങ്ങനെയായിരുന്നു ‘എന്റെ മറ്റ് മൂന്ന് ചിത്രങ്ങളും ഒരുപാട് നിരൂപക പ്രശംസയും അവാർഡും ലഭിച്ചതാണ്. എന്നാൽ, അതിനേക്കാളും ഉപരി ആളുകൾ പേരൻപ് കാണുമെന്ന് ഉറപ്പാണ്. അതിനു കാരണം മമ്മൂട്ടി ആണ്. അദ്ദേഹത്തിനു അത്രയും അരാധകരുണ്ട്. കേരളത്തിലുള്ള അദ്ദേഹത്തിന്റെ ഫാൻസ് ഈ സിനിമ ഏറ്റെടുക്കും.’