കാമറൂണിനോട് 'അവതാർ’ എന്ന പേര് നിർദേശിച്ചത് താനെന്ന് നടൻ ഗോവിന്ദ, ആഘോഷമാക്കി ട്രോളർമാർ

ചൊവ്വ, 30 ജൂലൈ 2019 (17:05 IST)
ജയിംസ് കാമറൂണിന്റെ എക്കാലത്തേയും മികച്ച ചിത്രമായ ‘അവതാർ’ എന്ന ചിത്രത്തിലേക്ക് തനിക്കും അവസരം ലഭിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞ ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് ട്രോളുകളുടെ പൂരം. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഗോവിന്ദ ട്രോളിനാധാരമായ പ്രസ്താവന ഇറക്കിയത്.
 
സിനിമയുടെ പേര് ‘അവതാർ’ എന്ന് നിർദേശിച്ചത് താനാണെന്ന് ഗോവിന്ദ അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിൽ തനിക്കൊരു വേഷം കാമറൂൺ കരുതിയിരുന്നു. എന്നാൽ, ദേഹത്ത് നീല പെയിന്റ് അടിക്കുന്നത് ഇഷ്ടമല്ലാത്തതിനാൽ ഒഴിവാക്കുകയായിരുന്നുവെന്ന് ഗോവിന്ദ പറയുന്നു.
 
7 വർഷമെടുക്കും ഈ സിനിമ പൂർത്തിയാക്കാനെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാൽ, അദ്ദേഹത്തിനത് ഇഷ്ടമായി. അവസാനം സിനിമ റിലീസ് ആകാൻ 7,8 വർഷം എടുത്തുവെന്നും ഗോവിന്ദ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍