കുത്തക ചാനലുകൾക്ക് കടുത്ത തിരിച്ചടി, റേറ്റിങ്ങിൽ മറ്റു ചാനലുകളെ മറികടന്ന് ഫ്ലവേഴ്സ് രണ്ടാം സ്ഥാനത്ത്

ചൊവ്വ, 3 ഏപ്രില്‍ 2018 (14:51 IST)
ലയാളത്തിലെ കുത്തക ചാനലുകളുടെ റേറ്റിങ്ങിലെ ആദിപത്യത്തിന് കടുത്ത തിരിച്ചടി നൽകി ഫ്ലവേഴ്സ് ടീവി. സൂര്യ ടീവിയെ മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളിയാണ് ഫ്ലവേഴ്സ് രണ്ടാം സ്ഥാനത്തെത്തിയത്. ബാര്‍ക് ( ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍ ഓഫ് ഇന്ത്യ)യുടെ റേറ്റിങ് അനുസരിച്ചാണ് ഫ്ലവേഴ്സ് മുന്നിലെത്തിയത്. ഒന്നാം സ്ഥാനം ഇത്തവണായും സ്റ്റാർ ഗ്രൂപ്പിനു കീഴിലെ ഏഷ്യാനെറ്റ് ചാനൽ നിലനിർത്തി.
 
95980 പോയിന്റ് നേടിയാണ് ഫ്ലവേഴ്സിന്റെ മുന്നേറ്റം. വർഷങ്ങളായി ഈ സ്ഥാനം സൺ നെറ്റ്‌വർക്കിന്റെ കീഴിലുള്ള സൂര്യാ ടീ വിയാണ് നിലനിർത്തി പോന്നിരുന്നത്. 93057 പോയിന്റുകളോടെ സൂര്യ ടീ വി മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. മനോരമയുടേ എന്റർടെയിൻമെന്റ് ചാനലായ മഴവിൽ മനോരമ നാലാം സ്ഥാനത്താണ്. സ്റ്റാർ ഗ്രൂപ്പിന്റെ തന്നെ ഏഷ്യാനെറ്റ് മൂവീസാണ് റേറ്റിങ്ങിൽ അഞ്ചാം സ്ഥാനത്ത്. 
 
ഫ്ലവേഴ്സിലെ ഉപ്പും മുളകും, കോമഡി ഉത്സവം, ശ്രീകണ്ഠന്‍ നായര്‍ ഷോ എന്നീ പരിപാടികൾക്കാണ് കൂടുതൽ പ്രേക്ഷകരുള്ളത്. മാര്‍ച്ച് 17 മുതല്‍ 23 വരെയുള്ള കണക്കനുസരിച്ചാണ് ഫ്ലവേഴ്സ് മുന്നിലെത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍