മഞ്ജുവിനും പാർവതിക്കും കഴിയില്ല? ഇരുവരും അമ്മയിൽ തുടരും, രാജി പ്രഖ്യാപനം ഇനിയുമുണ്ടാകും!

ബുധന്‍, 27 ജൂണ്‍ 2018 (12:19 IST)
താരസംഘടനയായ അമ്മയിൽ നിന്നും നാല് നടിമാർ രാജിവെച്ചത് ചർച്ചയാവുകയാണ്. ഭാവന, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻ‌ദാസ് എന്നിവരാണ് രാജി പ്രഖ്യാപിച്ചത്. ഇവർ നാല് പേരും വനിതാസംഘടനയായ ഡബ്ല്യു‌സിസിയിലെ അംഗങ്ങളാണ്. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് റിമയടക്കമുള്ള മൂന്ന് നടിമാർ രാജി അറിയിച്ചത്.
 
മലയാള സിനിമയിലെ വനിതാ സംഘടനയായ വിമൻ ഇൻ കലക്ടീവിൽ നിന്ന് മഞ്ജു വാര്യർ രാജി വച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. സംഘടന വിട്ട നടിമാരുടെ കാര്യം തല്‍ക്കാലം ചര്‍ച്ചപോലും ചെയ്യേണ്ട എന്നാണ് ‘അമ്മ’യുടെ ഉന്നതതല തീരുമാനം.  
 
നടിയോടൊപ്പം ഡബ്ല്യുസിസിയിലെ എല്ലാ അംഗങ്ങളും അമ്മ വിടണോ എന്ന കാര്യം ആലോചിച്ചുവെങ്കിലും അതു വേണ്ടെന്നു പിന്നീടു തീരുമാനിക്കുകയായിരുന്നു. പാർവതി, മഞ്ജു തുടങ്ങിയ നടിമാർ അമ്മയിൽ തുടരുമെന്നാണ് റിപ്പോർട്ട്.  
 
മഞ്ജു വാരിയര്‍ ഇന്നലെ വിദേശത്തേക്കുപോയി. അതേസമയം, അമ്മയിൽ നിന്നും ഇനിയും രാജി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍