ഇപ്പോൾ രണ്ട് സംഘടനകളും നേർക്കുനേർ യുദ്ധത്തിന് ഒരുങ്ങി നിൽക്കുമ്പോഴും മഞ്ജുവിന്റെ നിലപാട് വ്യക്തമല്ല. കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തിൽ സിദ്ദിഖ് എടുത്ത് പറഞ്ഞതും ഇതുതന്നെയാണ്. 'മഞ്ജുവിനെ കണ്ടുകൊണ്ടുതുടങ്ങിയ സംഘടനയല്ലേ ഡബ്യൂസിസി, ഇപ്പോൾ മഞ്ജു എവിടെ? മഞ്ജു ഇപ്പോഴും 'അമ്മ'യിൽ ഉണ്ട്, ഞങ്ങൾ കാണാറും സംസാരിക്കറുമെണ്ടെന്നും' സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.
നടി ആക്രമിക്കപ്പെട്ടതിന് ശേഷം എറണാകുളം ദര്‍ബാര്‍ ഹാളില്‍ സിനിമ പ്രവര്‍ത്തകര്‍ ഒത്തുകൂടി നടത്തിയ പ്രതിഷേധ പരിപാടിയില്‍ മമ്മൂട്ടിയും ദിലീപും മഞ്ജു വാര്യരും അടക്കം മലയാളം സിനിമയിലെ പ്രമുഖര്‍ ഒന്നടങ്കം പങ്കെടുക്കുകയും ചെയ്തിരുന്നു. അവിടെ നടത്തിയ ചില പരാമര്‍ശങ്ങള്‍ ആയിരുന്നു പിന്നീട് കേസില്‍ ഏറ്റവും നിര്‍ണായകമായതും.
നടിയെ ആക്രമിച്ചത് പള്‍സര്‍ സുനിയാണെന്ന് വ്യക്തമായിരുന്നെങ്കിലും മഞ്ജു വാര്യര്‍ പറഞ്ഞ വാക്കുകളായിരുന്നു പിന്നീടങ്ങോട്ട് കേസ് മാറ്റിമറിച്ചത്. പ്രതിയെ മാത്രം പിടിച്ചാല്‍ പോര, കേസിലെ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണം എന്നതായിരുന്നു മഞ്ജു വാര്യര്‍ ആവശ്യപ്പെട്ടത്. പിന്നീടങ്ങോട്ട് കേസ് മൊത്തത്തിൽ മാറിമറിയുകകായിരുന്നു.