നീക്കം വേഗത്തിലാക്കി വിശാല്‍; സംഘടനയുടെ പേരും കൊടിയും പുറത്തിറക്കി - രാഷ്‌ട്രീയത്തിലേക്കെന്ന് റിപ്പോര്‍ട്ട്

വെള്ളി, 31 ഓഗസ്റ്റ് 2018 (09:44 IST)
നടന്‍ വിശാല്‍ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്നു. താരം ‘മക്കൾ നൽ ഏക്കം’ എന്ന പുതിയ സംഘടന പ്രഖ്യാപിച്ചതോടെയാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ സജീവമായത്.

വിശാലിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ഇരുമ്പ് തിരൈ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷ വേളയിലാണു മദർ തെരേസയുടേയും എപിജെ അബ്ദുൽ കലാമിന്റെയും ചിത്രങ്ങളുള്ള കൊടി അദ്ദേഹം പുറത്തിറക്കി. സംഘടനയുടെ കൊടിയാണിതെന്ന് താരം വ്യക്തമാക്കിയതോടെയാണ് വിശാല്‍ തമിഴ് രാഷ്‌ട്രീയത്തില്‍ സജീവമാകുമെന്ന സൂചനകള്‍ പുറത്തുവന്നത്.

കൊടി പുറത്തിറക്കിയതും സംഘടനയുടെ പ്രവര്‍ത്തനവും ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനുള്ള വേദിയാണെന്നും ഇതിന്റെ രാഷ്‌ട്രീയമായി കാണേണ്ടതില്ലെന്നും വിശാല്‍ വ്യക്തമാക്കുകയും ചെയ്‌തു.

അതേസമയം, സംഘടനയുടെ പ്രവര്‍ത്തനം സജീവമാക്കാനുള്ള വിശാലിന്റെ നീക്കം തിരുപ്പറൻകുണ്ട്രത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ളതാണെന്ന അഭ്യൂഹവും ശക്തമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍