അഭിമന്യുവിന്റെ കൊലപാതകം; സംഘത്തിലുള്ളവർ ലക്ഷ്യംവെച്ചത് വലിയ ആക്രമങ്ങൾ

തിങ്കള്‍, 9 ജൂലൈ 2018 (08:32 IST)
മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് എം. അഭിമന്യുവുമായി കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പുറത്ത്. കൊലപാതകം ഉൾപ്പെടെയുള്ള വലിയ അക്രമങ്ങൾ ലക്ഷ്യമിട്ടാണ് കൊലപാതകം ചെയ്‌തവർ ജൂലായ് ഒന്നിന് കോളേജിലെത്തിയതെന്ന് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചാതായി സൂചന.
 
പോസ്‌റ്റർ പതിച്ചതുമായി ബന്ധപ്പെട്ട് ഞായറാഴ്‌ച രാത്രി മനഃപൂർവം സംഘർഷമുണ്ടാക്കി കാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്ത് മായ്‌ച്ചുകളഞ്ഞവരെ ആക്രമിക്കാനാണ് സംഘത്തിന് ലഭിച്ച വിവരം.
 
കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ടുപേരെ പൊലീസ് അറസ്‌റ്റുചെയ്‌തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.  പരമാവധി എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഇതേസമയം, അഭിമന്യുവിനെ കുത്തിയ ആളെയും ഇവരെ കോളേജിലേക്ക് അയച്ചവരെയും തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു.
 
പ്രതിപ്പട്ടികയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സസ്ഥാനത്തെ എസ്‌ഡിപിഐ ഓഫീസുകളിലും സ്ഥാപനങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം പിടിയിലായ നവാസ്, ജെഫ്‌റി എന്നിവരെ റിമാൻഡ് ചെയ്‌തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍