‘എസ്ഡിപിഐ തീവ്രവാദ സംഘടന, റെയ്ഡുകള്‍ ന്യൂനപക്ഷ വേട്ടയല്ല‘; മന്ത്രി ജലീല്‍
മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ എസ്ഡിപിഐക്കെതിരെ വീണ്ടും മന്ത്രി കെടി ജലീല്‍. മുസ്ലീം സമുദാം നിരാകരിച്ച പാര്‍ട്ടിയാണ് എസ്ഡിപിഐ. ന്യൂനപക്ഷ സംഘടനകളെന്ന് അവരെ വിളിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ സംഘടനയായ എസ്ഡിപിഐയുടെ ഓഫീസുകളില്‍ നടക്കുന്ന റെയ്ഡുകള്‍ ന്യൂനപക്ഷ വേട്ടയല്ല. പൊതു ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയാണ് റെയ്‌ഡിലൂടെ പൊലീസ് ചെയ്യുന്നതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കി. മലപ്പുറം മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലുമാണ് പരിശോധന നടത്തിയത്. എസ്ഡിപിഐ ഓഫീസുകളില്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി ഇന്ന് അറസ്‌റ്റിലായി. എസ്‌ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരാണ് അറസ്‌റ്റിലായത്. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം ആറായി.