56 ടൺ തൂക്കവും 75 അടി നീളവുമുള്ള ഇരുമ്പ് പാലം ഒറ്റ രാത്രികൊണ്ട് അപ്രത്യക്ഷമായി, ഇതെന്ത് മറിമായമെന്ന് പ്രദേശവാസികൾ !

വെള്ളി, 7 ജൂണ്‍ 2019 (14:16 IST)
പണവും വാഹനങ്ങളും വിലപിടിപ്പുള്ള മറ്റു വസ്ഥുക്കളുമെല്ലാം മോഷണം പോകുന്നതിനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഒരു പാലം മുഴുവൻ മോഷ്ടിക്കപ്പെട്ടു എന്ന് കേട്ടിട്ടുണ്ടോ ? പാലം എങ്ങനെ മോഷ്ടിക്കും എന്നായിരിക്കും ചിന്തിക്കുന്നത്, 56 ടണ്ണോളം തൂകം വരുന്ന 75 അടി നള്ളമുള്ള ഇരുമ്പ് പാലം ഒറ്റ രാത്രികൊണ്ട് അപ്രത്യക്ഷമായത് റഷ്യയെ മുഴുവൻ അമ്പരപ്പിലാക്കിയിരിക്കുകയാണ്.  
 
റഷ്യയിലെ മർമാൻസ്ക് റീജിയണിലെ ആർക്ടിക് എന്ന പ്രദേശത്ത് ഉമ്പ നദിക്ക് കുറുകെയുള്ള പാലമാണ് കാണാതായിരിക്കുന്നത്. സംഭവം റഷ്യയിലാകെ വലിയ വിവാദമായി കഴിഞ്ഞു. ഇത്ര വലിയ പാലം എങ്ങനെ തെളിവുകൾ പോലും ഇല്ലാത്ത നിലയിൽ കാണാതായി എന്നതിന് ഉത്തരം നൽകാൻ പൊലീസിനാകുന്നില്ല. പാലം നഷ്ടപ്പെട്ട കേസിൽ അതിനാൽ തന്നെ പുലിവാല് പിടിക്കുകയാണ് പൊലിസ്.


 
പാലം തകർന്ന് പുഴയിൽ വീണതാവാം എന്ന് ഒരു വിഭാഗം ആളുകൾ സംശയിച്ചിരുന്നു. എന്നാൽ പാലത്തിൽ നിന്നും മുറിഞ്ഞുവീണത് എന്ന് കരുതപ്പെടുന്ന ഭാഗം നദിയുടെ അടിത്തട്ടിൽ ഇല്ല എന്ന് ഉറപ്പുവരുത്തിയതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാലം അറുത്തു വീഴ്ത്തിയ ശേഷം പാലം ഇരുമ്പ് മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയതാവാം എന്നാണ് പ്രദേശവാസികൾ വിശ്വസിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍