ഓൺലൈൻ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത!

ശനി, 8 ഒക്‌ടോബര്‍ 2016 (19:50 IST)
ഇന്നത്തെ തലമുറ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് സോഷ്യൽ മീഡിയകളിലാണ്. ഓൺലൈൻ യുഗം എന്ന് വേണമെങ്കിൽ പറയാം. ഭക്ഷണം പോലും വേണ്ട അത്തരക്കാർക്ക്. തനിക്ക് ചുറ്റും നടക്കുന്ന ഒന്നും തന്നെ അവർ അറിയുന്നില്ല. ഏതുനേരവും ഓൺലൈനിൽ തന്നെ. ഊണും, ഉറക്കവുമില്ലാതെ ഇങ്ങനെ ഓൺലൈനിൽ കുത്തിയിരിക്കുമ്പോൾ ഒരു ശരാശരി മനുഷ്യന് എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകുമെന്നത് പല തവണ കേട്ടുപഴകിയ കാര്യമാണ്. അതെല്ലാം പഴങ്കഥ.
 
കാലം മാറി, പഠനവും. ഓൺലൈൻ പ്രേമികൾക്ക് സന്തോഷമുള്ള ഒരു കാര്യമാണ് പുതിയ പഠനങ്ങളിൽ പറയുന്നത്. ഓൺലൈനിൽ ഇരുന്നെന്ന് കരുതി നമ്മുടെ കോൺസെൻട്രേഷനെ ഇത് ബാധിക്കില്ലത്രെ. ഓൺലൈനിൽ ഇരുന്ന് പുസ്തകം മറിച്ച് നോക്കുന്നവർക്ക് സന്തോഷമുള്ള വാർത്തയാണിത്. ടെക്നോളജിൽ വ്യത്യാസം വന്നതോടെ സോഷ്യൽ മീഡിയകളിൽ ഇരിക്കുന്ന ആളുകളുടെ എണ്ണം ക്രമാധീതമായി വർധിച്ചിരിക്കുകയാണ്. എന്നിരുന്നാലും ഇത് മറ്റ് കാര്യങ്ങളെ ബാധിക്കില്ലത്രെ. ഫ്ലോറിഡയിലെ ടെക്നോളജി സ്ഥാപനത്തിൽ നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
 
പല കാര്യങ്ങൾക്കും സഹായകമാകുന്ന സോഷ്യൽ മീഡിയ ഗുണങ്ങൾ മാത്രം നൽകുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്. പക്ഷേ പോസ്റ്റിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മാത്രം പരിശോധിക്കുക. അല്ലെങ്കിൽ സമയം ഒരുപാട് ഉള്ളപ്പോഴോ, ഫ്രീ അയിരിക്കുമ്പോഴോ മാത്രം ഓൺലൈനിൽ വരിക. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ അത് ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്തതായി മാറുന്നത്, എത്രത്തോളം നമ്മുടെ ജീവിതത്തിന് പ്രാധാന്യമാണെന്ന് അറിയാവുന്നത് കൊണ്ടാണ്.
 
പുതിയ പുതിയ കാര്യങ്ങൾ പഠിക്കാനും, ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും, ബിസിനസ് കാര്യങ്ങൾ മനസ്സിലാക്കാനുമാണ് കൂടുതൽ ആൾക്കാരും ഓൺലൈനിൽ കയറുന്നത് എന്നാണ് പഠനത്തിൽ പറയുന്നത്. അതുപ്രകാരം പോസിറ്റീവ് കാര്യങ്ങൾക്കാണ് ആളുകൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതെന്ന് ചുരുക്കം.
 

വെബ്ദുനിയ വായിക്കുക