മസാല കുക്കീസ്

തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2013 (16:59 IST)
സ്വന്തം കൈ കൊണ്ടുണ്ടാക്കിയ പലഹാരങ്ങള്‍ പ്രിയപ്പെട്ടവര്‍ക്കു വിളമ്പാം...ഇതാ മസാല കുക്കീസ്.

ചേര്‍ക്കേണ്ട ഇനങ്ങള്‍


മൈദ - 500 ഗ്രാം
ഉപ്പ് - 10 ഗ്രാം
ഐസിംഗ് ഷുഗര്‍ - 75 ഗ്രാം
മാര്‍ജറിന്‍ - 300 ഗ്രാം
പച്ചമുളക് - മൂന്ന്
പുതിനയില - 75 ഗ്രാം
മല്ലിയില - 25 ഗ്രാം

പാകം ചെയ്യേണ്ട വിധം

മൈക്രോവേവ് അവന്‍ 160 ഡിഗ്രിയില്‍ ചൂടാക്കിയിടുക. ഐസിംഗ് ഷുഗറും ആര്‍ജറിനും നന്നായി കുഴച്ച് മയപ്പെടുത്തുക. ഇതില്‍ ഉപ്പും മൈദയും സാവധാനം യോജിപ്പിക്കുക. പച്ചമുളകും മല്ലിയിലയും പുതിനയിലയും ചേരുവ പൊടിയായി അരിഞ്ഞ് എണ്ണയില്‍ വഴറ്റിയെടുക്കുക. ഇത് ആറിയ ശേഷം കുക്കീസ് കൂട്ടില്‍ യോജിപ്പിക്കണം. പതിനഞ്ചു മിനിറ്റു തണുപ്പിച്ച ശേഷം പരത്തി ചെറിയ റൌണ്ട് കട്ടര്‍ കൊണ്ട് മുറിക്കുക. ഫോര്‍ക്കുകൊണ്ട് അതിനു മേല്‍ സുഷിരങ്ങളിടുക. ബേക്കിംഗ് ട്രേയില്‍ മയം പുരട്ടി കുക്കീസ് നിരത്തി 160 ഡിഗ്രി സെല്‍‌ഷ്യസില്‍ 15-20 മിനിറ്റ് ബേക്ക് ചെയ്യുക.

വെബ്ദുനിയ വായിക്കുക