പേരയ്ക്കാ ജെല്ലി

വ്യാഴം, 19 സെപ്‌റ്റംബര്‍ 2013 (17:14 IST)
പേരയ്ക്കാ ഇഷ്‌ടമാണോ. പ്രിയപ്പെട്ട ആ നാട്ടുസ്വാദില്‍ ഇതാ പാചകം തുടങ്ങിക്കോളൂ.

ചേര്‍ക്കേണ്ട ഇനങ്ങള്‍

പേരയ്ക്ക - 100 എണ്ണം
പഞ്ചസാര - ഒരു കിലോ
നാരങ്ങാ - 2 എണ്ണം

പാകം ചെയ്യേണ്ട വിധം

പഴുത്ത പേരയ്ക്കാ ഓരോന്നും നാലായി കീറി വെള്ളം ചേര്‍ത്ത്‌ വേവിക്കുക. തണുത്തശേഷം ആറുമ്പോള്‍ തോര്‍ത്തില്‍ ഇട്ട്‌ അമര്‍ത്തിപ്പിഴിഞ്ഞ്‌ ചാറെടുക്കണം. പഞ്ചസാര കണക്കിന്‌ ചേര്‍ത്ത്‌ അടുപ്പില്‍ വച്ച്‌ ഇളക്കണം. പാകമായാല്‍ ഒരു ചെറു നാരങ്ങാനീരും ഏലവും ചേര്‍ത്ത്‌ ഇളക്കണം. പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി തണുക്കാന്‍ വച്ച്‌ കഷണങ്ങളാക്കി ഉപയോഗിക്കാം.

വെബ്ദുനിയ വായിക്കുക