പനീര്‍ പുഡ്ഡിംഗ്

ചൊവ്വ, 3 സെപ്‌റ്റംബര്‍ 2013 (17:44 IST)
വിഭവങ്ങളെല്ലാം തികഞ്ഞൊരു ഊണു വിളമ്പിക്കൊടുത്തു കഴിഞ്ഞാല്‍ മധുരത്തിന് പുഡ്ഡിംഗ് നിര്‍ബ്ബന്ധം തന്നെ. ഇതാ രുചികരമായ പുഡ്ഡിംഗ് റെഡി.

ചേര്‍ക്കേണ്ട ഇനങ്ങള്‍

അരികു മുറിച്ച ബ്രഡ്ഡ് - 10 കഷ്ണം
പനീര്‍ പൌഡര്‍ - 2 കപ്പ്
കാച്ചിയ പാല്‍ - 2 കപ്പ്
മില്‍ക്ക്‌മെയ്ഡ് - ഒരു ടിന്‍
കസ്റ്റാഡ് പൌഡര്‍ - 2 ടീസ്പൂണ്‍
വാനില എസന്‍സ് - 1/2 ടീസ്പൂണ്‍

പാകം ചെയ്യേണ്ട വിധം

ബ്രഡ്ഡ് മിക്സിയില്‍ പൊടിച്ചെടുക്കുക. കസ്റ്റാഡ് പൌഡര്‍ നാല് ടേബിള്‍ സ്പൂണ്‍ കാച്ചിയ പാലില്‍ പേസ്റ്റ് പോലാക്കി മില്‍ക്ക് മെയ്ഡും പനീറും ബാക്കി കാച്ചിയ ‌‌പാലും ചേര്‍ത്ത മിശ്രിതത്തിലേക്ക് ഒഴിക്കണം. പിന്നീട് കുറഞ്ഞ തീയില്‍ മിശ്രിതം പതുക്കെ അലിയിക്കുക. കുറുകിവരുമ്പോള്‍ ഇറക്കിവച്ച് ബ്രഡ്ഡ് പൊടിയും എസന്‍സും ചേര്‍ത്ത് തണുപ്പിച്ച് ഫ്രിഡ്ജ് ഫ്രീസറിനുള്ളില്‍ വച്ച് വീണ്ടും തണുപ്പിച്ച് ഉപയോഗിക്കാം.

വെബ്ദുനിയ വായിക്കുക