അയക്കുന്ന വാട്സാപ്പ് സന്ദേശം മായ്ച്ച് കളയാനുള്ള സമയപരിധി കൂട്ടി

ഞായര്‍, 4 മാര്‍ച്ച് 2018 (14:30 IST)
വാട്സാപ്പിൽ ഒരിക്കൽ അയച്ച സന്ദേശം മായ്ച്ചുകളയാനുള്ള ഫീച്ചർ കഴിഞ്ഞ നവംബറിലാണ് അവതരിപ്പിച്ചത്. ഏഴ് മിനിറ്റായിരുന്നു സമയപരിധി. എന്നാൽ ഇപ്പോൾ ഈ സമയദൈർഘ്യം നീട്ടി. നിലവിൽ സന്ദേശം അയച്ച് ഏഴു മിനിറ്റിനുള്ളിൽ മായ്ച്ചുകളായാനാകും. ഇത് ഒരു മണിക്കൂറാക്കി.  
 
സന്ദേശം ‘ഫോർവേഡ്’ ചെയ്യുന്ന രീതിയിലും പുതിയ സംവിധാനം  വൈകാതെ നടപ്പാക്കാനുള്ള നീക്കത്തിലാണ് വാട്സാപ്. സന്ദേശം ലഭിക്കുന്ന ആൾക്ക്, മറ്റൊരു ഗ്രൂപ്പിൽ നിന്ന് ഇത് ‘ഫോർവേഡ്’ ചെയ്തതാണെന്ന് മനസിലാക്കാൻ കഴിയും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍