വിവോയുടെ എക്സ്5മാക്സ് ഇന്ത്യന്‍ വിപണിയില്‍

ബുധന്‍, 17 ഡിസം‌ബര്‍ 2014 (11:04 IST)
ചൈനീസ് കമ്പനിയായ വിവോ അവരുടെ എക്സ്5മാക്സ് എന്ന മോഡല്‍ ഇന്ത്യന്‍ വിപണിയിലവതരിപ്പിച്ചു.ഭാരക്കുറവാണ് ഈ മോഡലിന്റെ പ്രധാന ആകര്‍ഷണം. എക്സ്5മാക്സ്   ലോകത്തെ ഏറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫോണിന് 4.75 മില്ലിമീറ്ററാണ് ഭാരം.

എക്സ്5മാക്സ് ആന്‍ഡ്രോയ്ഡ് കിറ്റ് കാറ്റ് സോഫ്റ്റ് വെയറിലാണ് പ്രവര്‍ത്തിക്കുന്നത്. ഫോണില്‍ 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ, 13 മെഗാ പിക്സല്‍ മുഖ്യ ക്യാമറയും 8 മെഗാപിക്സല്‍ മുന്‍ ക്യാമറ എന്നിവയാണ് ഉള്ളത്. 64 ബിറ്റ് ക്വാഡ്കോര്‍ പ്രോസസര്‍, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് (128 ജിസി വരെ ഉയര്‍ത്താം) എന്നിവയാണ് മറ്റ് സവിഷേഷതകള്‍.

ഇതോടൊപ്പം വിവോ ഫണ്‍ടച്ച് ഒഎസ്, 4ജി,ഉയര്‍ന്ന ശബ്ദ വ്യക്തത ഉറപ്പാക്കുന്ന ഹൈ-ഫൈ സംവിധാനം എന്നിവയും ഫോണില്‍ ഒരുക്കിയിട്ടുണ്ട്.

എക്സ്5മാക്സിന്റെ വില 32,980 രൂപ യാണ്. ഇതുകൂടാതെ വൈ 15 (8990 രൂപ) വൈ 22 (10990 രൂപ), എക്സ്3എസ് (20990 രൂപ), എക്സ്ഷോട്ട് (24990 രൂപ) എന്നീ ഫോണുകളും വിവോ വിപണിയിലെത്തിച്ചിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക