ടൊയോട്ടയുടെ പുതിയ കൊറോള ഓള്‍ട്ടിസ് കേരള വിപണിയിലെത്തി. രൂപകല്‌പനയിലും സാങ്കേതികതയിലും ഏറെ പുതുമകളുമായാണ് കൊറോള സീരീസിലെ ഈ പതിനൊന്നാം തലമുറ മോഡല്‍ വിപണിയിലെത്തുന്നത്.
വാഹനപ്രേമികളെ ആകര്‍ഷിക്കിന്നതിനായി പ്രീമിയം ശൈലിക്കൊപ്പം ഡേ ടൈം റണ്ണിംഗ് ലാമ്പ്, ക്രോം പാക്കേജസ് എന്നിവ അടങ്ങിയ ബെഞ്ച് മാര്‍ക്ക് കളക്ഷന്‍ എന്ന പ്രത്യേക ആക്‌സസറി പാക്കേജ് തുടങ്ങൊയവ വാഹനത്തിലുണ്ട്.
കൂടാതെ ആകര്‍ഷകമായ രൂപകല്‌പന, ആഡംബരം നിറയുന്ന അകത്തളം, മികച്ച പെര്‍ഫോമന്‍സ് എന്നിവയും പുതിയ കൊറോള ഓള്‍ട്ടിസിന്റെ മികവാണ്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ പുറത്തിറക്കിയിരിക്കുന്ന വാഹനത്തില്‍ പുതിയ റെഡിയേറ്റര്‍ ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ആര്‍ 16 അലോയ് വീലുകള്‍, 3-സ്‌പോക്ക് ലെതര്‍ സ്റ്റിയറിംഗ് വീല്‍, ബ്ളൂടൂത്ത് കണ്‍ട്രോള്‍, വീതിയേറി വീല്‍ബേസ്, എല്‍സിഡി ടച്ച് സ്ക്രീനോട് കൂടിയ മികച്ച നാവിഗേഷന്‍ സംവിധാനം തുടങ്ങിയവ സന്നിവേശിപ്പിച്ചിട്ടുണ്ട്.
1.8 ലിറ്റര്‍ ഡ്യുവല്‍ പെട്രോള്‍ എന്‍ജിന്‍, 1.4 ലിറ്റര്‍ ഡി-4ഡി ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് പുതിയ ഓള്‍ട്ടിസിനെ നിയന്ത്രിക്കുന്നത്. പെട്രോളിന് അഞ്ച് ഗ്രേഡുകളും ഡീസലിന് നാല് ഗ്രേഡുകളുമാണുള്ളത്. ആകര്‍ഷകമായ ഏഴ് കളര്‍ ഷെയ്ഡുകളില്‍ പുതിയ ഓള്‍ട്ടിസ് ലഭിക്കും. പെട്രോള്‍ മോഡലിന് 11.99 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 13.07 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില.