നടപ്പ് സാമ്പത്തിക വര്‍ഷം 'റിട്ടേണ്‍ നല്കുമ്പോള് ആദായനികുതിദായകര് തങ്ങളുടെ എല്ലാ ബാങ്ക് അക്കൌണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളും സമര്‍പ്പിക്കണം. സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്റ്റ് ടാക്സസ് ആദായ നികുതി വകുപ്പിനായി 2015-16 അസസ്മെന്റ് വര്‍ഷത്തേക്കുള്ള റിട്ടേണ്‍ വ്യവസ്ഥകള്‍ സംബന്ധിച്ച വിജ്ഞാപനത്തിലാണു ഈ നിര്‍ദേശം അടങ്ങിയിരിക്കുന്നത്. ഇതുകൂടാതെ വിദേശ യാത്ര സംബന്ധിച്ച വിദാംശങ്ങളും സമര്‍പ്പിക്കണം.