ആഗോള വിപണിയിലെ നഷ്ടം മൂന്നാദിവസവും രാജ്യത്തെ ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. സെന്‍സെക്‌സ് സൂചിക 25 പോയന്റ് നഷ്ടത്തില്‍ 27771ലും നിഫ്റ്റി 22 പോയന്റ് നഷ്ടത്തില്‍ 8318ലുമാണ് വ്യാപാരം നടക്കുന്നത്. 284 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 267 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഹീറോ, ഐടിസി തുടങ്ങിയവ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, സെസ, ഗെയില്‍, ഭേല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.