വന്ന് വന്ന് സാംസംഗിന്റെ കാലം അവസാനിക്കാറായി എന്ന് തോന്നുന്നു. ഇന്ത്യന്‍ വിപണിയില്‍ നിന്ന് വില്‍പ്പന കമ്പനിക്ക് നാള്‍ക്കുനാള്‍ കുറഞ്ഞു വരുന്നതിനിടെ പുറകില്‍ നിന്ന മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്നു പറഞ്ഞപോലെ മൈക്രോമാക്സ് ഒന്നും മിണ്ടാതെ സാംസംഗിന്റെ സ്ഥാനം അടിച്ചുമാറ്റി.
സംസംഗിനെ പിന്തള്ളി ഇപ്പോള്‍ സ്മാര്‍ട്ഫോണ്‍ വില്‍പ്പന വിപണിയില്‍ ഇന്ത്യയിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന കമ്പനിയായി മൈക്രോമാക്സ് മാറിയിരിക്കുകയാണ്. മൈക്രോമാക്സിന് 16.6 % മാര്‍ക്കറ്റ് ഷെയര്‍ ആണ് ഉള്ളത്. സാംസങ്ങിന് 14.4 ശതമാനവും നോക്കിയ (10.9%), കാര്‍ബണ്‍ (9.5%), ലാവ (5.6%) എന്നിങ്ങനെയാണ് മാര്‍ക്കറ്റ് ഷെയര്‍.
ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ഫോണുകള്‍ എന്ന കണക്കെടുക്കുമ്പോള്‍ സാംസങ്ങിനു പിന്നിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്സ്. സ്ഫാര്‍ട്ഫോണുകളില്‍ 19.1 ശതമാനമാണ് മൈക്രോമാക്സിന്റെ പങ്കുള്ളത്. സാംസങ്ങിന്റെത് 25.3 ശതമാനമാണ്. ലാവ (5.9%), മോട്ടോറോള (4.3%), നോക്കിയ (4%), എന്നിങ്ങനെയാണ് വിറ്റുപോയിരിക്കുന്നത്.
രാജ്യത്ത് ഈ വര്‍ഷത്തെ രണ്ടാം പാദത്തിലെ കണക്കുകള്‍ പഠിച്ച് ടെക്നോളജി മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ കൌണ്ടര്‍പോയിന്റാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വിപണി വര്‍ഷം തോറും രണ്ട് ശതമാനത്തോളം ആണ് വളരുന്നത്. അതേസമയം, ഇന്ത്യയിലെ സ്മാര്‍ട്ഫോണ്‍ വിപണി 68 ശതമാനം വളര്‍ച്ചയാണ് വാര്‍ഷികമായി കൈവരിക്കുന്നത്.