സാംസംഗ് വാച്ച് ഫോണ്‍ ജൂണിലെത്തിയേക്കും
സാംസങ്ങ് ഇലക്ട്രോണിക്സ് തങ്ങളുടെ പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ടൈസണില്‍ ഇറക്കുന്ന വാച്ച് 'ഫോണ്‍'ജൂണില്‍ പുറത്തിറക്കും. വിയറിംഗ് ഗാഡ്ജറ്റുകളുടെ ലോകത്ത് പുതിയ തരംഗ സൃഷ്ടിക്കാനാണ് സാംസംഗിന്റെ ശ്രമം
നിലവില്‍ ഗാലക്സി ഗിയര്‍ സാംസങ്ങ് പുറത്തിറക്കിയിട്ടുണ്ട് ഇതുവഴി സന്ദേശങ്ങള്‍ കൈമറുക തുടങ്ങിയ ചില കാര്യങ്ങളെ നടത്തുവാന്‍ സാധിക്കുകയുള്ളു. മാത്രമല്ല സ്മാര്‍ട്ട് ഫോണിന് അനുബന്ധമായി പ്രവര്‍ത്തിക്കാന്‍ മാത്രമെ അതിനു സാധിക്കുകയുള്ളു.
എന്നാല്‍ പുതിയ വാച്ച് ഫോണില്‍ ഫോണ്‍ ചെയ്യാനും സ്വീകരിക്കാനും സാധിക്കും. ഫോട്ടോ എടുക്കാനും, നിങ്ങളുടെ ഹൃദയമിടിപ്പ് അളക്കുവാനും ഈ പുതിയ ഫോണ്‍ വാച്ചിലൂടെ സാധിക്കും എന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ പ്രഖ്യാപിച്ച ഐ വാച്ചായിരിക്കും ഭാവിയില്‍ സ്മാര്‍ട്ട് വാച്ച് രംഗത്ത് സാംസങ്ങിന്റെ എതിരാളി.