ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നിങ്ങുകയാണെന്ന് രഘുറാം രാജന്‍
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നിങ്ങുകയാണെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന്‍. ലണ്ടൻ സ്കൂൾ ഓഫ് ബിസിനസ് സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രഘുറാം രാജൻ
ആഗോള കേന്ദ്ര ബാങ്കുകള്‍ സന്പദ് വ്യവസ്ഥയെ സുരക്ഷിതമാക്കാൻ പുത്തൻ സാന്പത്തിക നയങ്ങൾ സ്വീകരിക്കേണ്ടതുണ്ട് രഘുറാം രാജന്‍ പറഞ്ഞു. 1930ലെ മാന്ദ്യത്തിന് സമാനമായ രീതിയില്‍ സാമ്പത്തിക സ്ഥിതി വഷളാകാതിരിക്കാന്‍ കാലാകാലങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ സമവായം ആവശ്യമാണ് രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു.
തക്കതായ പരിഹാരത്തിന് മാർഗരേഖകൾ ആവശ്യമാണ്. നിയന്ത്രണങ്ങൾ എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള ഉചിതമായ സമയമാണിതെന്നും രാജൻ പറഞ്ഞു. കേന്ദ്ര ബാങ്കുകൾ നടപ്പിലാക്കുന്ന മത്സരബുദ്ധിയോടെയുള്ള സാന്പത്തിക നയങ്ങൾക്കെതിരേയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.