പെയ് സാപ് വന്നു,ഇനി ഒറ്റക്ലിക്ക് മതി എല്ലാത്തിനും

ബുധന്‍, 24 ജൂണ്‍ 2015 (14:49 IST)
ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്കായി സ്വന്തമായി ബാങ്കിംഗ് ആപ്പ് എച്ച്ഡിഎഫ്‌സി ബാങ്ക് പുറത്തിറക്കി. 'പെയ് സാപ്' എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് വഴി മൊബൈല്‍ ടോപ്പ് അപ്പ്, തത്സമയമുള്ള പണമിടപാട്, ബില്ല് അടയ്ക്കല്‍ തുടങ്ങിയവയും സിനിമ ടിക്കറ്റ് എടുക്കല്‍, ഇ-കൊമേഴ്‌സ് ഇടപാട് തുടങ്ങിയവയും നടത്താന്‍ സാധിക്കും.

മൊബൈല്‍ ആപ്പ്  ബാങ്ക് ആപ്പ് എന്നതിലുപരി മൊബൈല്‍ വാലറ്റ് സംവിധാനമായും  'പെയ് സാപ്' പ്രവര്‍ത്തിക്കും. പെയ് സാപ് വഴി മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ ഉപയോഗിച്ച് മറ്റൊരാളുടെ അക്കൗണ്ടിലേയ്ക്ക് പണം കൈമാറാം. നേരത്തെ പണം സൂക്ഷിച്ച് വെക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ മൊബൈല്‍ വാലറ്റിനേക്കാള്‍ മികച്ച രീതിയില്‍ ഇ-കൊമേഴ്‌സ് ഇടപാടുകള്‍ നടത്താന്‍ സഹായിക്കും. മൊബൈല്‍ വഴിയുള്ള ഇ-കൊമേഴ്‌സ് ഇടപാടുകള്‍ക്ക് കാഷ് ഓണ്‍ ഡെലിവറി സംവിധാനം ഒഴിവാക്കി ഷോപ്പിങ് നടത്താനും ആപ്പ് സഹായിക്കും.

വെബ്ദുനിയ വായിക്കുക