ആദ്യ ഘട്ടത്തിൽ പൂനെയിൽ മാത്രമായിരിക്കും വാഹനം വിൽപ്പനെക്കെത്തുക പിന്നീട് ബംഗളുരുവിലും തുടർന്ന് മറ്റു പ്രമുഖ നഗരങ്ങളിലേക്കും എത്തും. ബജാജിന്റെ പുതിയ അർബണെറ്റ് ബ്രാൻഡിൽ പ്രീമിയം സ്കൂട്ടറായാണ് ചേതക്ക് വിപണിയിലെത്തുന്നത്. ചേതക് എന്ന പേര് നൽകിയെങ്കിലും രൂപത്തിൽ പഴയ ചേതക്കുമായി വിദൂര സാമ്യം മാത്രമേ പുതിയ ഇലക്ട്രിക് ചേതക്കിനൊള്ളു.
റെട്രോ ഡിസൈൻ ശൈലിയിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. സ്നാർട്ട്‌ഫോണുകളുമായി കണക്ട് ചെയ്യാവുന്ന ഒരു സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടറായാണ് ചേതക് ഇലക്ട്രിക് വിപണിയിൽ എത്തുക. സിറ്റി, സ്പോർട്ട്സ് എങ്ങിങ്ങനെ രണ്ട് റൈഡിംഗ് മോഡുകൾ ചേതക്കിൽ ഉണ്ടാവും. സിറ്റി മോഡിൽ 95 മുതൽ 100 കിലോമീറ്റർ വരെയും, സ്പോർട്ട്സ് മോഡിൽ 85 കിലോമീറ്ററും താണ്ടാൻ സ്കൂട്ടറിനാകും.