പ്രളയകാലത്തും കുടിച്ചുതകർത്ത് മലയാളികൾ, വിറ്റഴിച്ചത് 1229 കോടിയുടെ മദ്യം

ശനി, 7 സെപ്‌റ്റംബര്‍ 2019 (15:18 IST)
തിരുവനന്തപുരം: കേരളം പ്രളയം കാരണം നേട്ടോട്ടമോടിയപ്പോഴും വമ്പൻ വിൽപ്പന സ്വന്തമാക്കി ബിവറേജസ് കോർപ്പറേഷൻ. പ്രളയ കാലത്ത് മലയാളികൾ കുടിച്ചുതീർത്തത് 1229 കോടി രൂപയുടെ മദ്യമാണ്. ജൂലൈ മാസത്തെ അപേക്ഷിച്ച് ആഗസ്റ്റിൽ 71 കോടിയുടെ അധിക വിൽപ്പനയാണ് ഉണ്ടായിരിക്കുന്നത്.
 
സംസ്ഥാനത്തെ ഭൂരിഭാഗം ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളും പ്രളയ സമയത്തും തുറന്നു പ്രവാർത്തിച്ചു എന്നതാണ് വലിയ വിൽപ്പന തന്നെ ലഭിക്കാൻ കാരണം. കൊരട്ടി, ചങ്ങനാശേരി തുടങ്ങി ചുരുക്കം ചില ഔട്ട്‌ലെറ്റുകൾ മാത്രമാണ് ഒന്നോ രണ്ടോ ദിവസത്തേക്ക് പ്രവർത്തിക്കാതിരുന്നത്.
 
9878.83 കോടി രൂപയുടെ മദ്യമാണ് ഈ വർഷം ഇതേവരെ കോർപ്പറേഷൻ വിറ്റഴിച്ചിരികുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ സംസ്ഥാനത്തെ 30ഓളം ഔട്ട്‌ലെറ്റുകൾ അടച്ചിട്ടിരുന്നു എങ്കിലും 1143 കോടി രൂപയുടെ മദ്യം വിറ്റഴിച്ചിരുന്നു. ഓണത്തോടനുബന്ധിച്ച് ഇപ്പോൾ വിൽപ്പന വീണ്ടും വിൽപ്പന വർധിച്ചിരിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍