രാജ്യത്തെ ആകർഷക ബ്രാൻഡ്: ഉജ്ജ്വല നേട്ടത്തോടെ എൽജി ഒന്നാമത്

വെള്ളി, 4 നവം‌ബര്‍ 2016 (11:04 IST)
രാജ്യത്തെ ആകർഷകമായ ബ്രാൻഡുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം എന്ന നേട്ടത്തോടെ എൽജി.
പട്ടികയിലെ ആദ്യ അഞ്ചു സ്ഥാനങ്ങൾ വിദേശ ബ്രാൻഡുകൾ സ്വന്തമാക്കിയപ്പോള്‍ സാംസങ് മൊബൈൽ, സോണി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഇടം പിടിച്ചു. ട്രസ്റ്റ് റിസർച് അഡ്വൈസറിയാണ് പട്ടിക തയ്യാറാക്കിയത്.

നാലാം സ്ഥാനത്ത് ഹോണ്ടയും അഞ്ചാം സ്ഥാനത്ത് സാംസങ്ങുമാണുള്ളത്. ബജാജിന് ആറാംസ്ഥാനവും മാരുതി സുസുക്കിക്ക് എട്ടുമാണ് സ്ഥാനവുമാണുള്ളത്. അതേസമയം കഴിഞ്ഞ വർഷം നാലാം സ്ഥാനത്തുണ്ടായിരുന്ന ടാറ്റയ്ക്ക് തിരിച്ചടി നേരിട്ട് ഈ വർഷം ഏഴാം സ്ഥാനത്തെത്തി. നോക്കിയയും എയര്‍ടെല്ലുമാണ് ഒൻപതും പത്തും സ്ഥാനങ്ങളിലുള്ളത്.

വെബ്ദുനിയ വായിക്കുക