യാത്രാ നിരക്കില്‍ വന്‍ ഇളവുമായി ജെറ്റ് എയര്‍വെയ്‌സ്. എല്ലാ ചിലവുകളും ഉള്‍പ്പെടെ 939 രൂപ നിരക്കിലാണ് ജെറ്റ് എയര്‍വെയ്‌സിന്റെ പുതിയ ഓഫര്‍ നിരക്ക് ആരംഭിക്കുന്നത്. ഒക്ടോബര്‍ നാല് മുതല്‍ ഒക്ടോബര്‍ ഏഴ് വരെ മാത്രമേ ഈ ഓഫറിന് കീഴില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. നവംബര്‍ എട്ട് മുതലായിരിക്കും സഞ്ചരിക്കാന്‍ യാത്രക്കാര്‍ക്ക് അവസരം ലഭിക്കുക.
ബംഗളൂരു-കൊച്ചി റൂട്ടില്‍ 939 രൂപയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. കൂടാതെ അഹമ്മദബാദ്-മുംബൈ റൂട്ടില്‍ 1057 രൂപ, അഹമ്മദബാദ്-ഡല്‍ഹി റൂട്ടില്‍ 1952 രൂപ, ഡല്‍ഹി-പൂണെ റൂട്ടില്‍ 3391 രൂപ, കൊല്‍ക്കത്ത-ഡല്‍ഹി റൂട്ടില്‍ 2504 രൂപ എന്നിങ്ങനെയാണ് മറ്റ് റൂട്ടുകളിലെ നിരക്കുകള്‍. ഓഫറിന് കീഴില്‍ റദ്ദു ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് റീഫണ്ട് അനുവദിക്കില്ലെന്നും ജെറ്റ് എയര്‍വെയ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.