ഇന്ത്യന്‍ വിപണിയില്‍ പുതിയ വിപ്ലവം സൃഷ്ടിക്കാന്‍ ജാഗ്വാര്‍ ഇ-പേസ് എത്തുന്നു; അറിയേണ്ടതെല്ലാം

തിങ്കള്‍, 15 ജനുവരി 2018 (12:39 IST)
ഇന്ത്യന്‍ വാഹന വിപണിയില്‍ പുതുതരംഗം സൃഷ്ടിക്കാന്‍ ജാഗ്വാര്‍ തയ്യാറെടുക്കുന്നു. ജാഗ്വാര്‍ ഇ-പേസ് എന്ന പേരിലുള്ള ഒരു എസ്‌യു‌വിയുമായാണ് കമ്പനി ഇത്യയിലേക്കെത്തുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ഈ വാഹനം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 
 
ജാഗ്വറിന്റെ എന്‍ട്രിലെവല്‍ മോഡലായ ഇ-പേസ്, 2018 അവസാനത്തോടെയായിരിക്കും ഇന്ത്യയിലേക്കെത്തുക എന്നാണ് വിവരം. നാല്‍പത് ലക്ഷം രൂപയ്ക്കടുത്തായിരിക്കും വില. റെഗുലര്‍ ഗിയര്‍ ലിവര്‍ സ്റ്റികാണ് ഇ-പേസിന്റെ പ്രധാന സവിശേഷത. കൂടാതെ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇ-പേസിനുള്ളത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍