ഇന്ത്യന്‍ സ്വര്‍ണനാണയം ഇനിമുതല്‍ രാജ്യമെങ്ങുമുള്ള പോസ്റ്റ് ഓഫീസുകളില്‍ ലഭിക്കും

ബുധന്‍, 6 ഏപ്രില്‍ 2016 (11:52 IST)
സര്‍ക്കാര്‍ പുറത്തിറക്കിയ ഇന്ത്യന്‍ സ്വര്‍ണനാണയം ഇനിമുതല്‍ രാജ്യമെങ്ങുമുള്ള എല്ലാ പോസ്റ്റ് ഓഫീസുകള്‍ വഴിയും ലഭിക്കും. വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള എം എം ടി സി ലിമിറ്റഡ് ആണ് സര്‍ക്കാരിനു വേണ്ടി കോയിന്‍ പുറത്തിറക്കുന്നത്.
 
നാണയങ്ങളുടെ ഒരു വശത്ത് മഹാത്മഗാന്ധിയുടെ ചിത്രവും മറുവശത്ത് അശോകചക്രവുമാണ് ആലേഖനം ചെയ്തിരിക്കുന്നത്. ബി ഐ എസ് ഹാള്‍മാര്‍ക്ക് ചെയ്ത നാണയം 5, 10, 20 ഗ്രാമുകളിലാണ് വിപണിയില്‍ ഉള്ളത്. നിലവില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ തെരഞ്ഞെടുത്ത ശാഖകളിലൂടെയാണ് നാണയം വിതരണം ചെയ്യുന്നത്.
 
രാജ്യത്തെ മറ്റ് പൊതുമേഖല, സ്വകാര്യമേഖല ബാങ്കുകള്‍ വഴിയും താമസിയാതെ വിതരണം ചെയ്യാനാണ് പദ്ധതി. 

വെബ്ദുനിയ വായിക്കുക