സ്വർണ വിലയിൽ വീണ്ടും ഇടിവ്, പവന് 120 രൂപ കുറഞ്ഞു

ബുധന്‍, 29 ജൂലൈ 2015 (10:42 IST)
സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 120 കുറഞ്ഞ് 18,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2360 രൂപയായി. രാജ്യന്തര വിപണിയിൽ സ്വർണ വിലയിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണയിലും പ്രതിഫലിച്ചത്.

അഞ്ചര വർഷത്തെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്നു രേഖപ്പെടുത്തിയത്. അമേരിക്കൻ ഫെഡറൽ റിസർവ് യോഗം ചേരാനിരിക്കെയാണ് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ഫെഡറൽ റിസർവ് നിരക്ക് ഉയർത്തുമെന്ന റിപ്പോർട്ടുകളാണ് സ്വർണത്തിന്റെ വില ഇടിയാൻ ഇടയാക്കിയത്.

വെബ്ദുനിയ വായിക്കുക