സ്വര്‍ണവില കുറഞ്ഞു

വ്യാഴം, 29 മെയ് 2014 (11:30 IST)
സ്വര്‍ണവില പവന്‌ 120 രൂപ കുറഞ്ഞ്‌ 20,680 രൂപയായി. 2,585 രൂപയാണ്‌ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. രാജ്യാന്തര വിപണിയില്‍ വില കുറയുന്നതാണ്‌ ഇവിടെയും പ്രതിഫലിക്കുന്നത്‌. ഇന്നലെ പവന്‌ 200 രൂപ കുറഞ്ഞിരുന്നു. 
 
കഴിഞ്ഞ പത്തു ദിവസത്തിനിടെ 1000 രൂപയുടെ കുറവാണു സ്വര്‍ണവിലയില്‍ ഉണ്ടായത്‌. ഒരു പവന്‌ 22,600 രൂപ നിരക്കിലാണ്‌ ഈ മാസം സ്വര്‍ണവില ആരംഭിച്ചത്‌.
 

വെബ്ദുനിയ വായിക്കുക