സ്വര്‍ണ്ണ ഇറക്കുമതിയില്‍ നിയന്ത്രണം വരുന്നു

ഞായര്‍, 16 നവം‌ബര്‍ 2014 (12:55 IST)
സ്വര്‍ണ്ണ ഇറക്കുമതി നിയന്ത്രണാതീതമാകുന്നതിനേ തുടര്‍ന്ന് ഇറക്കുമതി നിയന്ത്രണം വര്‍ധിപ്പിക്കാ കേന്ദ്ര സര്‍ക്കാ ആലോചിക്കുന്നു. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു എങ്കിലും ഇറക്കുമതിയില്‍ കുറവ് അനുഭവപ്പെടാത്തതിനേ തുടര്‍ന്നാണ് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രം ആലോചിക്കുന്നത്.
 
രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മിക്ക് കനത്ത ആഘാതമായി ഏതാണ്ട് ആറു മടങ്ങ് വര്‍ധനയാണ് ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്നത്. ഒക്ടോബറിലെ സ്വര്‍ണം ഇറക്കുമതി 148 ടണ്ണായി ഉയര്‍ന്നുവെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേസമയം 25 ടണ്‍ മാത്രം ഇറക്കുമതി ഉണ്ടായ സ്ഥാനത്താണിത്. എന്നാല്‍ കടുത്ത ഇറക്കുമതി നിയന്ത്രണം കള്ളക്കടത്ത് കൂട്ടുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ വിലയിരുത്തല്‍. ഈ വര്‍ഷം തന്നെ 200 ടണ്‍ സ്വര്‍ണമെങ്കിലും കള്ളക്കടത്തായി ഇന്ത്യയിലെത്തിയിട്ടുണ്ടെന്നാണ് കണക്ക്.
 
ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ആര്‍.ബി.ഐ. യും സ്വര്‍ണ ഇറക്കുമതി നിയന്ത്രണം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് വ്യാഴാഴ്ച യോഗം ചേര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമായേക്കും. നേരത്തെ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സ്വര്‍ണം ഇറക്കുമതി കുറയ്ക്കുകയും കറന്റ് അക്കൗണ്ട് കമ്മിയില്‍ ഏറെ ആശ്വാസമുണ്ടാക്കുകയും ചെയ്തിരുന്നു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക