കുഞ്ഞൻ ഡ്യൂക്കുമായി കെ ടി എം വിപണിയിലേക്ക് !

തിങ്കള്‍, 5 നവം‌ബര്‍ 2018 (17:53 IST)
ഇന്ത്യൻ വിപണിയിൽ എത്തിയ കാലം മുതൽ മികച്ച ആരാധവൃന്ദത്തെ തന്നെ ഓസ്ട്രേലിയൻ വാഹന നിർമ്മാതാക്കളായ കെടി എം സ്വന്തമാക്കിയിരുന്നു. കെ ടി എമ്മിന്റെ ഡ്യൂക്ക് വലിയ സ്വീകാര്യതയാണ് ഇന്ത്യൻ വിപണിയിൽ സ്വന്തമാക്കിയത്. ഇപ്പോഴിത കുഞ്ഞൻ ഡ്യുക്കിനെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കെ ടി എം.
 
125 സിസി കുഞ്ഞൻ ഡ്യൂക്ക് ഡിസംബറിൽ വിപണിയിൽ എത്തും. നിലവിൽ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷന ഓട്ടം നടത്തുകയാണ് ഡ്യൂക്ക് 125. പൂനെയിലെ നിരത്തുകളിലൂടെയുള്ള ഡ്യൂക്കിന്റെ പരീക്ഷന ഓട്ടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുംബൈയിലെ കെ ടി എം ഡീലർഷിപ്പുകൾ വഴി ഡ്യൂക്ക് 125നായുള്ള പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 1000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം 1.60 ലക്ഷം രൂപയാണ് ഡ്യൂക്ക് 125ന് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കപ്പെടുന്ന വില. 
 
ട്രെലീസ് ഫ്രെയിമില്‍ തന്നെയാണ് ഡ്യൂക്ക് 125ഉം ഒരുങ്ങുന്നത്. ചെറിയ ഹെഡ്‌ലൈറ്റും, വലിയ ഫോക്കും, മെലിഞ്ഞ വലിയ പെട്രോള്‍ ടാങ്കും, പൊങ്ങി നില്‍ക്കുന്ന പിന്‍ സീറ്റുമെല്ലമാണ് പ്രത്യക്ഷത്തിൽ ഡ്യൂക്ക് 125ന്റെ പ്രത്യേകതകൾ. ഡിസ്‌ക് ബ്രേക്ക്, ഇരട്ട ചാനല്‍ എ ബി എസ് എന്നീ സംവിധാനങ്ങളും ബൈകിൽ ഒരുക്കിയിട്ടുണ്ട്. 15 പി എസ് കരുത്ത് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 125 സി സി എഞ്ചിനാണ് വാഹനത്തിന്റെ കുതിപ്പിന് പിന്നിൽ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍