ചോക്ലേറ്റിന്റെ രുചിയിലലിഞ്ഞ് ഹൃദയം സംരക്ഷിക്കാം !

തിങ്കള്‍, 5 നവം‌ബര്‍ 2018 (16:33 IST)
ചോക്ലേറ്റ് ഒരുപക്ഷേ ദിവസേന കഴിക്കുന്നവരാണ് നമ്മൾ, ചോക്ലേറ്റിനോട് ഒരു പ്രത്യേക തരം ഇഷ്ടം തന്നെ എല്ലാവർക്കുമുണ്ട്. ചോക്ലേറ്റ് നമ്മുടെ ആരോഗ്യത്തിന് ഗുണകരമായി മാറിയിരുന്നെങ്കിൽ എന്ന് ആരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ ? എന്നാൽ ആരോഗ്യത്തിന് ഗുണകരം തന്നെയാണ് ചോക്ലേറ്റ് 
 
ഡാർക് ചോക്ലേറ്റ് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രക്തധമനികളെ സ്വഭവികമായ അവസ്ഥയിൽ നിലനിർത്തി, കൊഴുപ്പ് അടിഞ്ഞ് ധമനികൾ ചുരുങ്ങുന്നത് ഡാർക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ ഒഴിവാക്കാനാകും. 
 
നെതര്‍ലന്‍ഡ്സ് വഗേനിഗന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ഡാർക് ചോക്ലേറ്റും ഫ്ളവനോള്‍സ് അടങ്ങിയ ഡാർക് ചോക്ലേറ്റും നൽകി 45നും 70നുമിടയിൽ പ്രായമുള്ള അമിത വണ്ണക്കാരിലാണ് പഠനം നടത്തിയത്. പഠനത്തിനൊടുവിൽ രണ്ട് ചോക്ലേറ്റുകളും ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്ന് കണ്ടെത്തുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍