വിദേശനാണ്യ കരുതല്‍ ശേഖരം പുതിയ ഉയരത്തില്‍

ഞായര്‍, 24 മെയ് 2015 (12:45 IST)
വിദേശനാണ്യ കരുതല്‍ ശേഖരം പുതിയ ഉയരത്തില്‍. മേയ് 15 ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരം 174.5 കോടി ഡോളര്‍ ഉയര്‍ന്ന് 35387.6 കോടി ഡോളറിലെത്തി. വിദേശ ധനസ്ഥാപനങ്ങള്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതാണ് കരുതല്‍ ശേഖരം വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതേസമയം സ്വര്‍ണത്തിന്റെ ശേഖരം 1933.5 കോടി ഡോളറില്‍ മാറ്റമില്ലാതെ തുടര്‍ന്ന‌ു.  2011 സെപ്റ്റംബര്‍ രണ്ടിന് അവസാനിച്ച ആഴ്ചയിലാണ് കരുതല്‍ ശേഖരം 32,000 കോടി ഡോളര്‍ കടന്നത്.

വെബ്ദുനിയ വായിക്കുക