ജെറ്റ് എയർ‌വേയ്‌സിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനൊരുങ്ങി കമ്പനി

വെള്ളി, 3 ഓഗസ്റ്റ് 2018 (13:32 IST)
ഡൽഹി: രാജ്യത്തെ വലിയ വ്യോമയാന കമ്പനികളിലൊന്നായ ജെറ്റ് എയർവേയ്സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. അടിയന്തരമായി ചെലവ് ചുരുക്കല്‍ നടപടികളും ശമ്പളം വെട്ടിക്കുറക്കലും ഉണ്ടായില്ലെങ്കില്‍ 60 ദിവസത്തില്‍ കൂടുതല്‍ ജെറ്റ് എയര്‍വേസിന് സര്‍വീസ് നടത്താനാകില്ലെന്നാണ് കമ്പനി പറയുന്നത്.
 
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ജീവനക്കാരൂടെ ശമ്പളം രണ്ട വർഷത്തേക്ക് വെട്ടിക്കുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എന്നാൽ ഇതിനെ എതിർത്ത് ജീവനക്കാർ രംഗത്തു വന്നു കഴിഞ്ഞു. വിവിധ റാങ്കുകളിലായി അഞ്ച് ശതമാനം മുതല്‍ 25 ശതമാനം വരെ ശമ്പളം വെട്ടിക്കുറക്കാനാണ് കമ്പനി ആലോചിക്കുന്നത്.
 
പ്രതിവര്‍ഷം 12 ലക്ഷം രൂപ ശമ്പളം വാങ്ങുന്നവരില്‍ നിന്ന് അഞ്ച് ശതമാനവും ഒരു കോടിയും അതിന് മുകളില്‍ ശമ്പളമായി വാങ്ങുന്നവരില്‍ നിന്ന് 25 ശതമാനവും തിരിച്ചു പിടിക്കുക എന്നതാണ് കമ്പനി കണ്ടിരിക്കുന്ന മർഗം. ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും. ശമ്പളത്തിൽ കുറവ് വരുത്തണം എന്നാണ് ബാങ്കുകളും അവശ്യപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍