എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുന്നതിനാല്‍ ഒട്ടേറെ പ്രയോജനങ്ങളാണ് ഈ ബൈക്ക് സ്വന്തമാക്കുന്നവരെ കാത്തിരിക്കുന്നത്. മോട്ടോര്‍ സൈക്കിള്‍ കാര്‍ബണ്‍ മോണോക്സൈഡ് പുറത്തുവിടുന്നത് കാര്യമായിത്തന്നെ കുറയ്ക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് നോണ്‍ ടോക്സിക് ആണ്. ജീര്‍ണ്ണിക്കുന്ന ഇന്ധനമാണിത്. കൈകാര്യം ചെയ്യാന്‍ എളുപ്പവും സുരക്ഷിതവുമാണ്. സൂക്ഷിക്കാനും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാനുമെല്ലാം സുരക്ഷിതം.
ടി വി എസ് അപ്പാച്ചെ ആര്‍ടിആര്‍ 200 ഫൈയില്‍ എഥനോള്‍ ഇന്ധനമാക്കുന്നതിലൂടെ വാഹനത്തിന്‍റെ വിശ്വാസ്യത വര്‍ദ്ധിക്കുന്നു. മാത്രമല്ല സാങ്കേതികപരമായി മുന്നേറ്റവുമുണ്ടാകുന്നു. മോട്ടോര്‍സൈക്കിളിന്‍റെ ടാങ്കില്‍ നല്ല അടിപൊളി ഒരു ഗ്രീന്‍ ഗ്രാഫിക്സില്‍ എഥനോളാണ് ഇന്ധനമെന്ന് വ്യക്തമാക്കിയിരിക്കുന്നത് വാഹനത്തിന് ഒരു സ്റ്റൈലിഷ് ലുക്ക് സമ്മാനിക്കുന്നു.