ആപ്പിളും ഗൂഗിളും സന്ധിയായി
സ്മാര്‍ട്ഫോണുകളുടെ പേറ്റന്റ് സംബന്ധിച്ച് ആപ്പിളും ഗൂഗിളും നടത്തിവരുന്ന നിയമപോരാട്ടം അവസാനിപ്പിക്കാന്‍ ധാരണ. ഇതു സംബന്ധിച്ച് ഇരുകൂട്ടരും ധാരണയിലെത്തിയതായാണ് സൂചന. ഭാവിയില്‍ രണ്ടുകൂട്ടരും ഒന്നിച്ചുള്ള ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ പ്രവര്‍ത്തിക്കുമന്നാണ് ഇവര്‍ പറയുന്നത്.
ഒരു ഘട്ടത്തില്‍ വളരെ മോശമായ പ്രചാരണതലത്തിലേക്കു വരെ ഇരുകൂട്ടരുടെയും പോരാട്ടം എത്തിയിരുന്നു. ആന്‍ഡ്രോയ്ഡിനെ മോഷണ ഉത്പന്നം എന്നുവരെ ആപ്പിള്‍ വിശേഷിപ്പിച്ച ഘട്ടം വരെ എത്തി. എന്തായാലും ഇത് സാങ്കേതികമേഖലയിലെ ഏറ്റവും വലിയ ഒത്തുതീര്‍പ്പാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
മറ്റു ചില കമ്പനികളുമായി രണ്ടു കൂട്ടര്‍ക്കും നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കൂടി പരിഹരിക്കുപ്പെടുമെന്ന് സൂചനകളുണ്ട്. മോട്ടോറോളയും ആപ്പിളും തമ്മിലിം ഗൂഗിളും ഒറക്കിളും തമ്മിലും വിഷയങ്ങളുണ്ട്. ഇവ പരിഹരിക്കപ്പെടുകയാണെങ്കില്‍ വാണിജ്യ മേഘലയ്ക്ക് അത് കരുത്തു പകരുമെന്നതില്‍ സംശയമില്ല.