വിഷുവിന് പടക്കവിപണി സജീവം; വില 20 രൂപ മുതല്‍ 7000 വരെ

ചൊവ്വ, 14 ഏപ്രില്‍ 2015 (11:35 IST)
സംസ്ഥാനത്ത് വിഷു അടുത്തതോടെ പടക്കവിപണിയും സജീവമായി. വിഷുവിന് ഒരുക്കമായി പടക്കം വാങ്ങാനുള്ള തിരക്കിലാണ് എല്ലാവരും ഇപ്പോള്‍. മുന്‍കാലങ്ങളെ പോലെ ഇത്തവണയും ചൈനീസ് പടക്കങ്ങള്‍ക്കാണ് വിപണിയില്‍ ഡിമാന്‍ഡ്.
 
20 രൂപ മുതല്‍ 7000 രൂപ വരെയാണ് പടക്കവിപണിയിലെ വില. സംസ്ഥാനത്തേക്ക് പ്രധാനമായും പടക്കങ്ങള്‍ വരുന്നത് ശിവകാശിയില്‍ നിന്നാണ്. ചൈനീസ് പടക്കങ്ങള്‍ അപകടരഹിതമാണെന്ന ധാരണയാണ് ചൈനീസ് പടക്കങ്ങള്‍ക്ക് ഇത്രയേറെ പ്രിയമുണ്ടാകാന്‍ കാരണം.
 
കൂടാതെ, വ്യത്യസ്തതയുടെ കാര്യത്തിലും ചൈനീസ് പടക്കങ്ങള്‍ വേറിട്ട് നില്ക്കുന്നു. 
 

വെബ്ദുനിയ വായിക്കുക