ബജറ്റ് 2014: വില കുറയുന്നവ

വെള്ളി, 24 ജനുവരി 2014 (19:05 IST)
PRO
PRO
സംസ്ഥാനത്ത് മധുരപലഹാരങ്ങളുടെ വില കുറയും. ലഡു, ജിലേബി, ഹല്‍‌വ തുടങ്ങിയവയുടെ വിലകുറയും. ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി കെ എം മാണി അറിയിച്ചതാണ് ഇക്കാര്യം.

മൈദ, ഗോതമ്പ് പൊടി, ഉഴുന്നുപരിപ്പ്, തവിട് എന്നിവയുടെ വില കുറയും. വെളിച്ചെണ്ണ ഉപയോഗിച്ച് ഉണ്ടാക്കുന്ന സോപ്പ്, റബ്ബര്‍ സ്പ്രേ ഓയില്‍, കപ്പലുകളിലെ ഫര്‍ണസ് ഓയില്‍ എന്നിവയുടെ വിലയും കുറയും.

അതേസമയം മുന്തിയ ഇനം വിദേശ മദ്യങ്ങള്‍ക്ക് വിലകൂടും. പത്ത് ശതമാനം അധികനികുതിയാണ് ഏര്‍പ്പെടുത്തിയത്. ഇ‌‌ന്‍‌വെര്‍ട്ടറുകള്‍ക്കും യു‌പി‌എസുകള്‍ക്കും 14.5 ശതമാനം അധികനികുതിയാകും.

ഭക്‍ഷ്യ എണ്ണയുടെയും നികുതി വര്‍ദ്ധിപ്പിച്ചു. അലൂമിനിയം കോമ്പോസിറ്റ് പാനലുകള്‍ക്ക് 5 ശതമാനം നികുതി ഏര്‍പ്പെടുത്തി.

കെ‌എസ്‌ആര്‍ടിസിയെ പ്രതിസന്ധിയില്‍നിന്നും കരകയറ്റുന്നതിന്‍് ബജറ്റില്‍ 150 കോടിരൂപയാണ് ധനസഹായം വകയിരുത്തിയത്. വൈറ്റില ഹബ്ബിന് ഒരു ലക്ഷം രൂപ അനുവദിച്ചതായും കോന്നി സിവില്‍ സ്റ്റേഷന് ഒരു കോടിരൂപയും കിന്‍ഫ്ര പാര്‍ക്കിന് ഒരു കോടി രൂപയും വകയിരുത്തി.

കൊച്ചി- മുസിരിഅസ് ബിനാലെക്ക് 2 കോടിരൂപ വകയിരുത്തുന്നതായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എം മാണി പറഞ്ഞു.

ഇ ഗവേര്‍ണന്‍സ് പദ്ധതിയില്‍ 600 സേവനങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായും ധനമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക