ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ എന്റെ കൈയ്യില്‍ ഒന്നുമില്ല: വിജയ് മല്യ

ശനി, 8 ജൂണ്‍ 2013 (16:53 IST)
WD
WD
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണമില്ലെന്ന് കിംഗ്ഫിഷര്‍ എയര്‍ലൈസ് ഉടമ വിജയ് മല്യ. എഴുപതോളം ജീവനക്കാരാണ് ആഭ്യന്തര വിമാനത്താവളത്തിനു സമീപമുള്ള കിംഗ്ഫിഷര്‍ ഹൌസിനു മുന്നില്‍ നിരഹാരം നടത്തുന്നത്.

കഴിഞ്ഞ ആഗസ്റ്റ് മുതലുള്ള ശമ്പളക്കുടിശിക നല്‍കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച മുതലാണ് ജീവനക്കാര്‍ കിംഗ് ഫിഷര്‍ ഹൌസിനു മുന്നില്‍ നിരാഹാരം തുടങ്ങിയത്. ശമ്പളം നല്‍കാന്‍ തന്റെ കൈയ്യില്‍ പണമില്ലെന്നും കോടതിയുടെ നിരോധനം നിലനില്‍ക്കുന്നതിനാല്‍ യുണൈറ്റ‌ഡ് സ്പിരിറ്റ്സ്- ഡിയാജിയോ കരാറില്‍ നിന്നും ശമ്പളത്തിനുള്ള പണം വകമാറ്റാനാവില്ലെന്നും സമരക്കാരെ മല്യ അറിയിച്ചു. എയര്‍ലൈന്‍ ചീഫ് എക്സിക്യൂട്ടീവ് സഞ്ജയ് അഗര്‍വാള്‍ സമരക്കാരുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും മല്യ പറഞ്ഞു.

ചര്‍ച്ച തൃപ്തികരമല്ലാത്തതിനാലാണ് സമരം തുടരുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക