സാധനങ്ങളുടെ സംസ്ഥാനാനന്തര വിതരണത്തിന് സംസ്ഥാന ചരക്കുസേവന നികുതി (എസ് ജി എസ് ടി), കേന്ദ്ര ചരക്കുസേവന നികുതി (സി ജി എസ് ടി), , അന്തര്‍ സംസ്ഥാന ചരക്കുനീക്കത്തിന് കേന്ദ്രം ചുമത്തുന്ന ഏകീകൃത ജി എസ് ടി (ഐ ജി എസ് ടി) എന്നിവയാണിത്.
നികുതികളുടെ തോത്, ഘടന എന്നിവ തീരുമാനിക്കുന്നത് ജി എസ് ടി കൌണ്‍സില്‍ ആയിരിക്കും. കേന്ദ്ര ധനമന്ത്രിയും സംസ്ഥാന ധനമന്ത്രിമാരും ഉള്‍പ്പെടുന്നതാണ് കൌണ്‍സില്‍. കൗണ്‍സില്‍ അധ്യക്ഷനാകുന്ന കേന്ദ്രമന്ത്രിക്ക് വോട്ടിങ്ങില്‍ മൂന്നില്‍ ഒന്ന് എന്നനിലയ്ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്.
ബില്‍ അനുസരിച്ച്, ജി എസ് ടി, സംസ്ഥാനങ്ങള്‍ക്ക് പിരിക്കാമെങ്കിലും കൗണ്‍സില്‍ നിജപ്പെടുത്തുന്ന പരിധിക്കുള്ളിലാവണം. 2003-ലെ കേല്‍ക്കര്‍ കമ്മിറ്റിയാണ് ഏകീകൃത നികുതിക്കുള്ള ശുപാര്‍ശ ചെയ്തത്.