ചെറിയ ഉള്ളി കിലോയ്ക്ക് 140 രൂപ; കാരണമറിഞ്ഞാല്‍ ആരുമൊന്ന് അമ്പരക്കും !

ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (08:05 IST)
ചെറിയ ഉള്ളിയുടെ വിലയില്‍ വന്‍വര്‍ധന. കഴിഞ്ഞ ദിവസം പൊതു വിപണിയിൽ ഒരു കിലോ ചെറിയ ഉള്ളിക്ക് 130 മുതൽ 140 രൂപ വരെയെത്തി. മൊത്ത വ്യാപാരികൾ പോലും ഒരു കിലോ ചെറിയ ഉള്ളിക്ക് 115 രൂപ മുതല്‍ 120 രൂപവരെയാണ് ഈടാക്കുന്നത്. അതേസമയം, സിവിൽ സപ്ലൈസിന്റെ സൂപ്പർ മാർക്കറ്റുകളിൽ 112 രൂപയാണു ഒരു കിലോ ഉള്ളിയുടെ വില.
 
കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്കു ചെറിയ ഉള്ളി വരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉള്ളിയുടെ വരവില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  വിളവെടുപ്പു കാലമാണെങ്കില്പോലും വിളവു കുറഞ്ഞതും കനത്ത മഴയിൽ നശിച്ചതുമാണു ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍