കേരളം ആസ്ഥാനമായുള്ള ബാങ്കായി തുടരുമെന്ന് ഫെഡറല്‍ ബാങ്ക്
വ്യാഴം, 31 ഒക്‌ടോബര്‍ 2013 (18:54 IST)
PRO
വിദേശനിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതുകൊണ്ട് വിദേശത്ത് ഉടമസ്ഥതയിലുള്ള ബാങ്കായി മാറില്ലെന്നും ബാങ്ക് അറിയിച്ചു. കേരളം ആസ്ഥാനമായുള്ള ബാങ്കായി തുടരുമെന്ന് ഫെഡറല്‍ ബാങ്ക് അറിയിച്ചു.
ബാങ്കിന്റെ നിയന്ത്രണം വിദേശികള്‍ക്ക് കൈമാറുന്നതിനുളള നീക്കം നടക്കുന്നു ഏന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ബാങ്കിന്‍റെ വിശദീകരണം.74 ശതമാനം വിദേശ മൂലധന നിക്ഷേപത്തിന് അനുമതി തേടി ഫെഡറല്‍ ബാങ്ക് വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിനെ സമീപിച്ചിരുന്നു.
49 ശതമാനം എഫ് ഐ ഐ നിക്ഷേപം അഥവാ വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപത്തിന് അനുമതിയായിട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ല.
ബാങ്കിന്റെ നിയന്ത്രണം വിദേശികള്‍ക്ക് കൈമാറുന്നുവെന്നല്ല ഇതിന്റെ അര്‍ത്ഥമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എബ്രഹാം ചാക്കോ പറഞ്ഞു. നിക്ഷേപം പലതായി വിഭജിക്കപ്പെടും, ഒരാളിലേക്കോ ഒരു കമ്പനിയിലേക്കോ നിയന്ത്രണം പോകുന്നത് തടയാന്‍ രാജ്യത്ത് നിയമങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദേശ കറന്‍സിയില്‍ ഇടപാട് നടത്തുന്നതിനുളള സൗകര്യമൊരുക്കാന്‍ വിദേശ പണമിടപാട് കേന്ദ്രത്തിനായി അപേക്ഷിച്ചിട്ടുണ്ട്. വിദേശത്ത് ബ്രാഞ്ച് തുടങ്ങുന്നത് മൂന്നാം ഘട്ട നടപടിയാണ്.
റിസര്‍വ്വ് ബാങ്ക് അനുമതി കിട്ടിയാല്‍ ദുബൈ ഫിനാന്‍ഷ്യല്‍ സെന്ററിലായിരിക്കും വിദേശ പണമിടപാട് കേന്ദ്രം തുറക്കുന്നത്. അന്താരാഷ്ട്ര സാനിദ്ധ്യം ബാങ്കിന്റെ വളര്‍ച്ചക്ക് സഹായിക്കുമെന്നും എബ്രഹാം ചാക്കോ പറഞ്ഞു.